Connect with us

കെ റെയില്‍ സര്‍വേ തുടരാമെന്നു സുപ്രിം കോടതിയുടെ സുപ്രധാന ഉത്തരവ്. സര്‍വേ കുറ്റികള്‍ പിഴുതു കൊണ്ട് കേരളത്തിലുടനീളം കോണ്‍ഗ്രസ്-ലീഗ്- ബി ജെ പി നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സമരത്തിന് തിരിച്ചടി നല്‍കുന്നതാണ് ഈ വിധി.

 

കെ റെയില്‍ സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. ഒരു പദ്ധതിയും തടയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കെ റെയില്‍ സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഭൂ ഉടമകളും മറ്റും സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. കെ റെയില്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ എത്തിയ ആദ്യ ഹരജിയാണ് തള്ളിയിരിക്കുന്നത്. 

സാമൂഹിക ആഘാത പഠനം തടസ്സപ്പെടുത്താനാണോ ഹരജി സമര്‍പ്പിച്ചതെന്നും കോടതി ചോദിച്ചു. കെ റെയില്‍ സര്‍വേ തുടരാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു. 

വീഡിയോ കാണാം

Latest