Connect with us

National

പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗ സംവരണത്തിനുള്ളില്‍ ഉപസംവരണത്തിന് അംഗീകാരം നല്‍കി സുപ്രീം കോടതി

ഉപസംവരണം ശരിവച്ചെങ്കിലും ഇതിന് പരിധി വേണമെന്നും കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാകണം ഇതു നല്‍കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | പട്ടികജാതി പട്ടിക വര്‍ഗ വിഭാഗ സംവരണത്തിനുള്ളില്‍ ഉപസംവരണത്തിന് അംഗീകാരം നല്‍കി സുപ്രീംകോടതിയുടെ നിര്‍ണായക വിധി. അവശ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനങ്ങള്‍ക്ക് സംവരണത്തിനു കീഴില്‍ ഉപസംവരണം കൊണ്ടുവരാമെന്ന് ഭൂരിപക്ഷ വിധിയിലൂടെ ചിഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധിച്ചു.

ജോലിക്കും വിദ്യാഭ്യാസത്തിലും എസ്സി-എസ്ടി വിഭാഗക്കാരിലെ അതി പിന്നോക്കക്കാര്‍ക്കായി ഉപസംവരണം ഏര്‍പ്പെടുത്താന്‍ ഇതോടെ സംസ്ഥാനങ്ങള്‍ക്ക് കഴിയും.വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉപസംവരണം കൊണ്ടുവരാം. അതു കൂടുതല്‍ അവശരായ വിഭാഗങ്ങളുടെ ഉന്നമനത്തിന് ഉപകരിക്കും- ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, വിക്രം നാഥ്, ബേല എം ത്രിവേദി, പങ്കജ് മിത്തല്‍, മനോജ് മിശ്ര, സതീഷ് ചന്ദ്ര മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഉപസംവരണം ശരിവച്ചെങ്കിലും ഇതിന് പരിധി വേണമെന്നും കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാകണം ഇതു നല്‍കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഭരണഘടനയുടെ 341ാം അനുഛേദ പ്രകാരം വിജ്ഞാപനം ചെയ്യുന്ന പട്ടിക വിഭാഗ പട്ടികയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന്, വിയോജന വിധിയില്‍ ജസ്റ്റിസ് ബേല എം ത്രിവേദി പറഞ്ഞു. സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടാവാണം. നല്ല ഉദ്ദേശ്യത്തോടെയാണെങ്കില്‍പ്പോലും സംസ്ഥാനങ്ങളുടെ ഭരണഘടനാ ബാഹ്യമായ പ്രവര്‍ത്തനങ്ങളെ കോടതി അംഗീകരിക്കരുതെന്ന് ബേല എം ത്രിവേദി വ്യക്തമാക്കി.

Latest