Connect with us

neet pg

നീറ്റ് പി ജി കൗണ്‍സിലിംഗിന് സുപ്രീംകോടതി അനുമതി

കൗണ്‍സിലിംഗില്‍ മുന്നോക്ക സംവരണം ഈ വര്‍ഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | ഈ വര്‍ഷത്തെ നീറ്റ് പിജി കൗണ്‍സിലിംഗുമായി മുന്നോട്ട് പോകാന്‍ സുപ്രീം കോടതി അനുമതി. കൗണ്‍സിലിംഗില്‍ മുന്നോക്ക സംവരണം ഈ വര്‍ഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കും. മാര്‍ച്ച് മൂന്നിന് കേസില്‍ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും.

മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയില്‍ ഈ വര്‍ഷം മാറ്റങ്ങള്‍ നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോടതി ഇതിന്മേല്‍ വാദം കേട്ടിരുന്നു. അതിന് ശേഷമാണ് ഇന്ന് ഉത്തരവ്.

Latest