Connect with us

Kerala

എന്‍ എസ് എസ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണം; സര്‍ക്കാരിനോട് സുപ്രീം കോടതി

ഭിന്നശേഷി സംവരണത്തിന് തസ്തികകള്‍ നീക്കിവച്ചത് കണക്കിലെടുത്താണ് നിര്‍ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി | എന്‍ എസ് എസിനു കീഴിലെ സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി. ഭിന്നശേഷി സംവരണത്തിന് തസ്തികകള്‍ നീക്കിവച്ചത് കണക്കിലെടുത്താണ് നിര്‍ദേശം. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്. 60 തസ്തികകളാണ് എന്‍ എസ് എസ് ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ചത്.

ഇതോടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിയമനം നടന്ന 350 ലധികം തസ്തികള്‍ സ്ഥിരമാകും. കേസില്‍ എന്‍ എസ് എസിനായി മുതിര്‍ന്ന അഭിഭാഷകന്‍ ദാമാ ശേഷാദ്രി നായിഡു, അഭിഭാഷകരായ എം ഗീരീഷ് കുമാര്‍, വിജുലാല്‍ ഹാജരായി.

സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ പി വി ദിനേഷ്, സ്റ്റാന്റിങ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരും ഹാജരായി.

Latest