Saudi Arabia
സഊദിയില്‍ ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി ആഹ്വാനം
നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍ വഴിയോ മാസപ്പിറവി ദൃശ്യമായാല്‍ അടുത്തുള്ള കോടതിയെ വിവരം അറിയിക്കുകയും സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണം.

ദമാം | സഊദിയില്‍ ശനിയാഴ്ച വൈകിട്ട് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം റമസാന്‍ ഇരുപത്തിയൊമ്പതാം ദിനമായ ശനിയാഴ്ച വൈകിട്ടാണ് ദര്‍ശിക്കേണ്ടത്.
നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍ വഴിയോ മാസപ്പിറവി ദൃശ്യമായാല്‍ അടുത്തുള്ള കോടതിയെ വിവരം അറിയിക്കുകയും സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണം. ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ റമസാന്‍ 29 പൂര്‍ത്തിയാക്കി ഞായറാഴ്ചയാകും സഊദിയില്‍ ഈദുല്‍ ഫിത്വര്‍,
ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നതിനായി ഹോത്ത സുദൈര്‍, തുമൈര്‍, ശഖ്റാ, മക്ക, മദീന, റിയാദ്, ദഹ്റാന്‍, അല്‍ഖസീം, ഹായില്‍, തബൂക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഈ വര്‍ഷം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.