Saudi Arabia
സഊദിയിൽ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രിം കോടതി ആഹ്വാനം
ഇന്ന് വൈകീട്ട് മാസപ്പിറ ദൃശ്യമായാൽ സഊദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചൊവ്വാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ.
മക്ക/മദീന | സഊദിയിൽ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രിം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. റമസാന്‍ 29 ആയ (ഏപ്രില്‍ 08) തിങ്കളാഴ്ച വൈകുന്നേരമാണ് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കേണ്ടത്.
മാസപ്പിറവി നിരീക്ഷിക്കുന്നവര്‍ മാസപ്പിറ കണ്ടാൽ ഉടൻ തന്നെ ഏറ്റവും അടുത്ത കോടതി മുമ്പാകെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും കോടതി ആഹ്വാനം ചെയ്തു. സഊദി തലസ്ഥാനമായ റിയാദ് പ്രാവിശ്യയിലെ ഹോത്താസുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിൽ ഈ വർഷം വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് മാസപ്പിറ ദൃശ്യമായാൽ സഊദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചൊവ്വാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ. സർക്കാർ സ്വകാര്യ മേഖലകളിൽ പെരുന്നാൾ അവധികൾ ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.