Saudi Arabia
സഊദിയില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി ആഹ്വാനം
മാസപ്പിറവി കണ്ടാല്‍ അടുത്തുള്ള കോടതിയില്‍ നേരിട്ട് ഹാജരായി സാക്ഷ്യം രേഖപ്പെടുത്തണം.
ദമാം | സഊദിയില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതിയുടെ ആഹ്വാനം. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം റമസാന്‍ മാസത്തിലെ 29ാം ദിനമായ വ്യാഴാഴ്ച വൈകിട്ട് രാജ്യത്തെ വിശ്വാസികളോട് മാസപ്പിറവി നിരീക്ഷിക്കണമെന്നും മാസപ്പിറവി കണ്ടാല്‍ അടുത്തുള്ള കോടതിയില്‍ നേരിട്ട് ഹാജരായി സാക്ഷ്യം രേഖപ്പെടുത്തണമെന്നും സുപ്രീം കോടതി അറിയിച്ചു.
സുപ്രീം കോടതിയാണ് മാസപ്പിറവി പ്രഖ്യാപനം നടത്തുക.
സൂര്യാസ്തമയം കഴിഞ്ഞ് 24 മിനുട്ടിന് ശേഷമാണ് ചന്ദ്രന്‍ അസ്തമിക്കുകയെന്നും ആകാശം
തെളിഞ്ഞ കാലാവസ്ഥയിലാണെങ്കില്‍ മാസപ്പിറ കാണുന്നതിനുള്ള സാധ്യതയുണ്ടെന്നും സഊദിയിലെ പ്രശസ്ത മാസപ്പിറ നിരീക്ഷകനും അല്‍-മജ്മയിലെ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിന്റെ ഉപദേഷ്ടാവുമായ അബ്ദുല്ല അല്‍-ഖുദൈരി പറഞ്ഞു.
---- facebook comment plugin here -----