National
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇന്ന് വിരമിക്കും
വിരമിക്കുന്നത് ഒന്നര വര്‍ഷത്തെ സേവനത്തിന് ശേഷം
ന്യൂഡല്‍ഹി | രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്ത് നിന്നും ജസ്റ്റിസ് എന്‍ വി രമണ ഇന്ന് പടിയിറങ്ങും. ഒന്നര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും രമണ വിരമിക്കുന്നത്. ജസ്റ്റിസ് യു യു ലളിത് പുതിയ ചീഫ് ജസ്റ്റിസായി നാളെ അധികാരമേല്‍ക്കും.
സുപ്രീം കോടതിയില്‍ ജസ്റ്റിസാണ് ഏഴ് വര്‍ഷമാണ് എന്‍ വി രമണ പ്രവര്‍ത്തിച്ചത്. അധ്യക്ഷനായും സഹജഡ്ജിയുമായി 657 ബെഞ്ചുകളുടെ ഭാഗമായി. 174 വിധി ന്യായങ്ങള്‍ നടത്തി.
2013ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി, 2013ല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് 2014ല്‍ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേറ്റത്. ആന്ധ്രാപ്രദേശിലെ കൃഷ്ണാജില്ലയിലെ പൊന്നാവരം ഗ്രാമത്തിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ച എന്‍ വി രമണ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നാണ് ന്യായാധിപനായി മാറുന്നത്.