National
നീചം, മനുഷ്യത്വരഹിതം; ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീം കോടതി
കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് രണ്ട് മിനുട്ട് മൗനം ആചരിച്ചു

ന്യൂഡല്‍ഹി | കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീം കോടതി. നീചവും മനുഷ്യത്വരഹിതവുമായ ആക്രമണമാണ് പഹല്‍ഗാമില്‍ നടന്നതെന്ന് സുപ്രീം കോടതി പാസ്സാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഫുള്‍കോര്‍ട്ട് യോഗം വിളിച്ചായിരുന്നു കോടതിയുടെ അസാധാരണ നടപടികൾ.
കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച കോടതി രണ്ട് മിനുട്ട് മൗനം ആചരിച്ചു. സുപ്രീംകോടതി മൗനം ആചരിച്ചു. ഭീകരർ അഴിച്ചുവിട്ടത് ക്രൂരമായ ആക്രമണമാണെന്ന് കോടതി വിലയിരുത്തി.
ഇന്നലെ ഉച്ചയോടെയാണ് കശ്മീരിലെ പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. വിനോദ സഞ്ചാര സീസണായതിനാൽ നിരവധി സഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നു. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരരുടെ വെടിയേറ്റ് മലയാളി ഉള്‍പ്പെടെ 28 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. എൻ ഐ എയാണ് കേസ് അന്വേഷിക്കുന്നത്.