Connect with us

National

ഉദയനിധി സ്റ്റാലിനെ വിമര്‍ശിച്ച് സുപ്രീം കോടതി

നിങ്ങള്‍ ഒരു സാധാരണക്കാരനല്ല, മന്ത്രിയാണെന്നും സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി | സനാതന ധര്‍മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം . അഭിപ്രായ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന അവകാശത്തെ ഉദയനിധി സ്റ്റാലിന്‍ തെറ്റായി വിനിയോഗിച്ചെന്നും സുപ്രിംകോടതി വിമര്‍ശിച്ചു.

ഒരു മന്ത്രിയെന്ന നിലയില്‍ പ്രസ്താവനയുടെ അനന്തരഫലത്തെപ്പറ്റി ഉദയനിധി സ്റ്റാലിന്‍ മനസിലാക്കണമായിരുന്നുവെന്നും പരാമര്‍ശത്തിന്റെ അനന്തര ഫലങ്ങള്‍ അറിയണമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന,ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
താങ്കള്‍ ഒരു സാധാരണക്കാരനല്ല, മന്ത്രിയാണ്. പറയുന്നതിന്റെ അനന്തര ഫലങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.

മലേറിയയും ഡെങ്കിയും പോലെ പൂര്‍ണമായും തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതന ധര്‍മം എന്നായിരുന്നു ഉദയനിധിയുടെ വിവാദമായ പ്രസ്താവന. ഉദയനിധി സ്റ്റാലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ അഭിഷേക് മനു സിങ് വി ഹാജരായി. കേസ് മാര്‍ച്ച് 15 ലേക്ക് മാറ്റി.

 

Latest