Connect with us

anti caa protest

പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് തിരിച്ച് നല്‍കണം: യു പി സര്‍ക്കാറിനോട് സുപ്രീം കോടതി

പരമോന്നത കോടതിയില്‍ നിന്ന് യോഗിക്കേറ്റ കനത്ത പ്രഹരം

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനദ്രോഹ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ കണ്ടുകെട്ടിയ സ്വത്തുകള്‍ തിരിച്ച് നല്‍കണമെന്ന് യോഗി ആദിത്യനാഥിന്റെ യു പി സര്‍ക്കാറിനോട് സുപ്രം കോടതി. സമരക്കാരുടെ സ്വത്തുക്കളും പോലീസ് പിരിച്ച പിഴകളുമെല്ലാം തിരിച്ച് ഏല്‍പ്പിക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും, ജസ്റ്റിസ് സൂര്യകാന്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

നേരത്തെ സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രക്ഷോഭകര്‍ക്ക് നല്‍കിയ റിക്കവറി നോട്ടീസ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പൗരത്വസമരക്കാര്‍ക്കെതിരെ നല്‍കിയ 274 റിക്കവറി നോട്ടീസുകളും പിന്‍വലിച്ചതായി വ്യാഴാഴ്ച സര്‍ക്കാര്‍ കോടതിയില്‍ പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാറിന് കനത്ത പ്രഹരമേല്‍പ്പിക്കുന്ന കോടതിയുടെ പുതിയ ഉത്തരവ്.

കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ തിരികെ നല്‍കേണ്ടി വരുമെന്നും അതിനാല്‍ ഉത്തരവ് പാസാക്കരുതെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള ശരിയായ നടപടിക്രമം പിന്തുടരാന്‍ ട്രിബ്യൂണലിനെ സമീപിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഫെബ്രുവരി 11ന് നടന്ന വാദത്തില്‍ 2019 ഡിസംബറില്‍ പൗരത്വപ്രക്ഷോഭകര്‍ക്ക് നല്‍കിയ റിക്കവറി നോട്ടീസ് പിന്‍വലിക്കാന്‍ അവസാന അവസരം നല്‍കുകയാണെന്നും ഇല്ലെങ്കില്‍ നടപടി റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണെന്നും കോടതി പറഞ്ഞിരുന്നു.
2019 ഡിസംബര്‍ 21 നായിരുന്നു പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.

 

 

 

---- facebook comment plugin here -----

Latest