Connect with us

National

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരായ ഹരജി സുപ്രീം കോടതി തള്ളി

മൂന്ന് നിയമങ്ങളും കൂടുതല്‍ ചര്‍ച്ചകളില്ലാതെ പാസാക്കിയതില്‍ ക്രമക്കേടുണ്ടെന്ന് ഹരജിയില്‍ പറയുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി |  പാര്‍ലമെന്റ് പാസാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി സുപ്രീം കോടതി .ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം ഭാരതീയ ന്യായ സന്‍ഹിതയും ക്രിമിനല്‍ നടപടി ക്രമത്തിന് പകരമുള്ള ഭാരതീയ നാഗരിക സുരക്ഷാ സന്‍ഹിതയും ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ സന്‍ഹിതയുമാണ് നിലവില്‍ വരുന്നത്. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും.ഇതിനെതിരെ ആയിരുന്നു ഹരജി

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി തള്ളിയത്.ചെന്നൈ സ്വദേശിയായ ടി ശിവജ്ഞാനസംബന്ധന്‍ ആണ് ഹരജിയുമായ കോടതിയെ സമീപിച്ചത.. മൂന്ന് നിയമങ്ങളും കൂടുതല്‍ ചര്‍ച്ചകളില്ലാതെ പാസാക്കിയതില്‍ ക്രമക്കേടുണ്ടെന്ന് ഹരജിയില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരം വരുന്ന മൂന്ന് നിയമങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21 ന് പാര്‍ലമെന്റിന്റെ അംഗീകാരവും ഡിസംബര്‍ 25 ന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു.

 

Latest