Connect with us

National

ഗാർഹിക പീഡന കേസുകൾ നീളുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

“വീ ദി വുമൺ ഓഫ് ഇന്ത്യ” എന്ന എൻജിഒയാണ് കോടതിയിൽ ഹർജി നൽകിയത്.

Published

|

Last Updated

ന്യൂഡൽഹി | സ്ത്രീകളെ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള 2005 ലെ നിയമപ്രകാരമുള്ള കേസുകളുടെ വേഗത കുറയുന്നതിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു.

വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനാണ് പി ഡബ്ല്യു ഡി വി എ (Protection of Women from Domestic Violence Act, 2005) നിയമം പ്രാബാല്യത്തിലാക്കിയത്. എന്നാൽ ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളും സാധാരണ കുടുംബ കോടതി കേസുകളെപ്പോലെ നീണ്ടുപോകുന്നുവെന്ന് ജസ്റ്റിസ് ബി.വി. നാഗരത്നയും പങ്കജ് മിഥലും അടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.

“വീ ദി വുമൺ ഓഫ് ഇന്ത്യ” എന്ന എൻജിഒയാണ് കോടതിയിൽ ഹർജി നൽകിയത്. നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നേരത്തെ കോടതി ഇറക്കിയിരുന്നു.

---- facebook comment plugin here -----

Latest