National
എഎപി നേതാവ് സത്യേന്ദര്‍ ജെയിനിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി
ഡിസംബര്‍ നാലുവരെയാണ് ജാമ്യം നീട്ടിയത്.
ന്യൂഡല്‍ഹി| ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സത്യേന്ദര്‍ ജെയിനിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി. ഡിസംബര്‍ നാലുവരെയാണ് ജാമ്യം നീട്ടിയത്. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ വെള്ളിയാഴ്ച ഹാജരാകാത്തതിനാല്‍ ജസ്റ്റിസ് ബേല എം. ത്രിവേദിയുടെ ബെഞ്ചാണ് കേസ് ഡിസംബര്‍ നാലിലേക്ക് പരിഗണിക്കാന്‍ മാറ്റിവെച്ചത്.
നാലു കമ്പനികള്‍ കള്ളപ്പണം വെളുപ്പിച്ചതിന് സത്യേന്ദര്‍ ജെയിന് ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം മെയ് 30 നാണ് ജെയിനിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
---- facebook comment plugin here -----