National
മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വേക്കുള്ള സ്റ്റേ സുപ്രീംകോടതി നീട്ടി
കേസ് ഏപ്രിലില്‍ പരിഗണിക്കും.
ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വേയുടെ സ്റ്റേ സുപ്രീംകോടതി നീട്ടി. സര്‍വേ നടത്താന്‍ കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ജനുവരി 16ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവാണ് നീട്ടിയിരിക്കുന്നത്. കേസ് ഏപ്രിലില്‍ പരിഗണിക്കും.
നേരത്തെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അലഹബാദ് കോടതി മൂന്നംഗ അഭിഭാഷക കമ്മിഷനെ നിയമിച്ചിരുന്നു. പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി ചിഹ്നങ്ങളും അടയാളങ്ങളുമുണ്ടെന്നും ഇതിന്റെ യഥാര്‍ത്ഥ സ്ഥാനം അറിയാന്‍ അഭിഭാഷക കമ്മിഷനെ നിയമിക്കണമെന്നുമായിരുന്നു ഒരു വിഭാഗം ഹരജിയില്‍ ആവശ്യപ്പെട്ടത്. അതിനാലാണ് ഗ്യാന്‍വാപിക്കു സമാനമായി ഈദ്ഗാഹ് മസ്ജിദിലും സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയത്. ഈ ഉത്തരവിനെതിരെ മസ്ജിദ് കമ്മറ്റി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.