Connect with us

National

ഗോധ്ര ട്രെയിന്‍ കത്തിച്ച സംഭവം 8 പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

17 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന് എട്ട് പ്രതികള്‍ക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| 2002ലെ ഗോധ്ര ട്രെയിന്‍ കത്തിച്ച കേസിലെ എട്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷ അവരുടെ പങ്ക് കണക്കിലെടുത്ത് കോടതി തള്ളി.
17 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന് എട്ട് പ്രതികള്‍ക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയെങ്കിലും ഗുജറാത്ത് ഹൈക്കോടതി അത് ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു.11 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ 20 പേര്‍ക്ക് ജീവപര്യന്തം തടവാണ് വിചാരണക്കോടതി വിധിച്ചിരുന്നത്.

ഗോധ്ര ട്രെയിന്‍ കോച്ച് കത്തിച്ച കേസിലെ പ്രതികള്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍ തിങ്കളാഴ്ച ആവര്‍ത്തിച്ചു. പ്രതികള്‍ ട്രെയിനിന്റെ വാതില്‍ പുറത്ത് നിന്ന് കുറ്റിയിട്ടിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.