പ്രവാചക നിന്ദക്കെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നതിനെതിരെ സുപ്രീംകോടതി യുപി സര്‍ക്കാരിന് നോട്ടീസയച്ചു. മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്ന് യുപി സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
വീടുകള്‍ പൊളിക്കുന്ന നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി, നിയമപരമായി അല്ലാതെ ഒരു പൊളിക്കല്‍ നടപടിയും പാടില്ലെന്ന് നിര്‍ദേശിച്ചു. അടുത്ത ചൊവ്വാഴ്ച കേസില്‍ വീണ്ടും വാദം കേള്‍ക്കും. പ്രയാഗ്‌രാജില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായി നടപടിക്രമങ്ങള്‍ യുപി സര്‍ക്കാര്‍ പാലിച്ചിരുന്നോയെന്ന് സുപ്രീംകോടതി ചോദിച്ചു
വീഡിയോ കാണാം
---- facebook comment plugin here -----