Connect with us

buffer zone

ബഫർ സോണിൽ സമ്പൂർണ നിയന്ത്രണങ്ങൾ നീക്കി സുപ്രീം കോടതി

ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫർ സോൺ ബാധകമാകുക എന്നാണ് കോടതി വ്യക്തമാക്കിയത്.

Published

|

Last Updated

ന്യൂഡൽഹി | ബഫർ സോൺ വിധിയിൽ സുപ്രീം കോടതിയുടെ ഇളവ്. മുൻ ഉത്തരവിൽ ഭേദഗതി വരുത്തി, ബഫർ സോണുമായി ബന്ധപ്പെട്ട സമ്പൂർണ നിയന്ത്രണങ്ങൾ കോടതി നീക്കി. ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് ഉത്തരവ്.

മഹാരാഷ്ട്രയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് സുപ്രീം കോടതി വ്യക്തത വരുത്തിയത്. ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫർ സോൺ ബാധകമാകുക എന്നാണ് കോടതി വ്യക്തമാക്കിയത്. അതായത് പുതിയ ഉത്തരവ് മലയോര ജനതക്ക് ആശ്വാസം പകരില്ല.

കഴിഞ്ഞ ജൂൺ മൂന്നിലെ സുപ്രീം കോടതി വിധി അനുസരിച്ച്, സംരക്ഷിത ഉദ്യാനങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിർമാണ പ്രവർത്തനം ഉൾപ്പെടെ തടഞ്ഞിരുന്നു.