Connect with us

Kerala

പ്രിയ വര്‍ഗീസിന് സുപ്രീം കോടതി നോട്ടീസ് ; ആറ് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കണം

നിയമനം ശരിവെച്ച കേരള ഹൈക്കോടതി വിധിയില്‍ ചില പിഴവുകളുണ്ടെന്ന് കോടതി വിലയിരുത്തി

Published

|

Last Updated

ന്യൂഡല്‍ഹി |  കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ നിയമനം ലഭിച്ച പ്രിയ വര്‍ഗീസിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ജോസഫ് സ്‌കറിയയും നല്‍കിയ ഹരജികള്‍ പരിഗണിച്ചാണ് കോടതി നടപടി. മറുപടി സത്യവാംഗ്മൂലം ഫയല്‍ ചെയ്യാന്‍ പ്രിയ വര്‍ഗീസിന് ആറ് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു.

നിയമനത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും അന്തിമ തീരുമാനം വരുന്നത് വരെ പ്രിയ വര്‍ഗീസിന് തല്‍സ്ഥാനത്ത് തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു. നിയമനം ശരിവെച്ച കേരള ഹൈക്കോടതി വിധിയില്‍ ചില പിഴവുകളുണ്ടെന്ന് കോടതി വിലയിരുത്തി.

ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും പ്രിയയുടെ നിയമനമെന്ന് ബെഞ്ച് വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest