National
ഡൽഹിയിലേക്ക് വെള്ളമെത്തിക്കാൻ ഹിമാചൽപ്രദേശിന് സുപ്രീംകോടതി നിര്‍ദേശം
വെള്ളം പാഴാക്കാതിരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുപീംകോടതി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി | ഡല്‍ഹിയിലെ കടുത്ത ജലക്ഷാമം പരിഹരിക്കാന്‍ ഹിമാചല്‍ സര്‍ക്കാരിന് നിര്‍ദേശവുമായി സുപ്രീംകോടതി. ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്ന 137 ക്യൂസെക്‌സ് വെള്ളം വിട്ടുനല്‍കണമെന്നാണ് കോടതി നിര്‍ദേശം. പികെ മിശ്ര ,കെവി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചിന്റെതാണ് ഉത്തരവ്.
ഹിമാചല്‍ സര്‍ക്കാര്‍ ജൂണ്‍ ഏഴിന് മുമ്പ് വെള്ളമെത്തിക്കണം. അതേസമയം വെള്ളം പാഴാക്കാതിരിക്കാന്‍ ഡല്‍ഹി സര്‍ക്കാരും നടപടി സ്വീകരിക്കണമെന്ന് സുപീംകോടതി നിര്‍ദേശിച്ചു.
ഹിമാചലില്‍ നിന്നുള്ള കുടിവെള്ളം ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് തടസമില്ലാതെ വസീറാബാദിലെത്തിക്കാന്‍ ഹരിയാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇതില്‍ വിമുഖത കാണിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
---- facebook comment plugin here -----