Connect with us

National

മണിപ്പൂരിലെ ലൈംഗികാതിക്രമ കേസുകൾ അസമിലേക്ക് മാറ്റാൻ സുപ്രീം കോടതി നിർദേശം

മണിപ്പൂരിലെ മൊത്തത്തിലുള്ള സാഹചര്യവും നീതി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് കോടതി നടപടി.

Published

|

Last Updated

ന്യൂഡൽഹി | മണിപ്പൂരിലെ വശീയ അക്രമവുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസുകള അസമിലെക്ക് മാറ്റലാൻ സുപ്രീം കോടതി നിർദേശം നൽകി. മണിപ്പൂരിലെ മൊത്തത്തിലുള്ള സാഹചര്യവും നീതി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് കോടതി നടപടി. കേസുകള നേരത്തെ സി.ബി.ഐക്ക് കൈമാറിയിരുന്നു.

സി.ബി.ഐ കേസുകൾ കൈകാര്യം ചെയ്യാൻ ഗുവാഹത്തിയിലെ കോടതികളെ നിയോഗിക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് കോടതി ആവശ്യപ്പെട്ടു. റിമാൻഡ്, കസ്റ്റഡി നീട്ടൽ, വാറന്റ് പുറപ്പെടുവിക്കൽ മുതലായവയ്ക്കുള്ള അപേക്ഷകൾ അന്വേഷണ ഏജൻസിക്ക് ഗുവാഹത്തിയിലെ നിയുക്ത കോടതികൾക്ക് മുമ്പാകെ വെർച്വലായി സമർപ്പിക്കാം. അസം കോടതികളിൽ നേരിട്ട് ഹാജരാകുന്നതിന് പകരം ഇരകൾക്കും സാക്ഷികൾക്കും മണിപ്പൂരിലെ അവരുടെ സ്ഥലങ്ങളിൽ നിന്ന് വെർച്വലായി തെളിവ് നൽകാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മണിപ്പൂരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച നിർദേശങ്ങൾ അംഗീകരിച്ചത്.

മുതിർന്ന അഭിഭാഷകരായ കോളിൻ ഗോൺസാൽവസ്, ചന്ദർ ഉദയ് സിംഗ്, ഇന്ദിര ജയ്സിങ്, അഭിഭാഷകരായ വൃന്ദ ഗ്രോവർ, നിസാം പാഷ എന്നിവർ കേസുകൾ അസമിലേക്ക് മാറ്റാനുള്ള നിർദ്ദേശത്തെ എതിർത്തു. കുറ്റകൃത്യങ്ങൾ നടന്ന അധികാരപരിധിയിലുള്ള സ്ഥലങ്ങളിൽ വിചാരണ നടത്തണമെന്നും ഇരകളെ അസമിലേക്ക് പോകാൻ നിർബന്ധിക്കാൻ കഴിയില്ലെന്നും ഗോൺസാൽവസ് പറഞ്ഞു.

വിചാരണ അസമിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ജയ്സിംഗും ആശങ്ക പ്രകടിപ്പിച്ചു. കേസുകൾ അസമിലേക്ക് മാറ്റിയാൽ ഭാഷാ തടസ്സ പ്രശ്നങ്ങൾ ഉയരുമെന്നായിരുടെ പാഷയുടെ വാദം. ബദൽ സ്ഥലമായി മിസോറാമിനെ അദ്ദേഹം നിർദ്ദേശിച്ചു.

മറ്റ് അയൽ സംസ്ഥാനങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള ചെറിയ സംസ്ഥാനങ്ങളാണെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകർക്ക് മറുപടി നൽകി. ഇരകൾക്ക് ഷില്ലോംഗ് പോലുള്ള മറ്റ് സ്ഥലങ്ങളിലേക്ക് (ജയ്സിംഗ് നിർദ്ദേശിച്ച ബദൽ) യാത്ര ചെയ്യണമെങ്കിൽ അവർ ഏത് സാഹചര്യത്തിലും അസമിലൂടെ പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest