National
ഇടക്കാല ജാമ്യം തേടിയുള്ള ഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു; ഹരജി പിന്‍വലിച്ച് ഹേമന്ത് സോറന്‍
ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്തയും സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചത്
ന്യൂഡല്‍ഹി | ഇടക്കാല ജാമ്യം തേടി ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനായിരുന്നു ഹേമന്ത് സോറന്‍ ഇടക്കാല ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ളഹേമന്ത് സോറന്റെ ഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെയാണ് അദ്ദേഹം ഹരജി പിന്‍വലിച്ചത്.
ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്തയും സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഹരജി തള്ളിക്കളയുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഹേമന്ത് സോറന്റെ അഭിഭാഷകനായ കപില്‍ സിബല്‍ ഹരജി പിന്‍വലിക്കുകയായിരുന്നു.
നിലവില്‍ ഭൂമി കുംഭകോണ കേസില്‍ റിമാന്‍ഡിലാണ് ഹേമന്ത് സോറന്‍. അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നതില്‍ ഹേമന്ത് സോറന് ബന്ധമുണ്ടെന്നാണ് ഇഡിയുടെ ആരോപണം. കേസില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 14 പേര്‍ അറസ്റ്റിലായിരുന്നു.