National
മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വേ സ്റ്റേ ചെയ്ത് സുപ്രീംകോടതി
ആര്‍ക്കിയോളജി വകുപ്പിന്റെ സര്‍വേയ്ക്ക് അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിലാണ് സുപ്രീംകോടതി ഇടപെടല്‍.
ന്യൂഡല്‍ഹി| മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വേ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ആര്‍ക്കിയോളജി വകുപ്പിന്റെ സര്‍വേയ്ക്ക് അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിലാണ് സുപ്രീംകോടതി ഇടപെടല്‍. അഡ്വക്കറ്റ് കമ്മിഷനെ നിയമിച്ച ഉത്തരവാണ് സ്റ്റേ ചെയ്തത്. 2023 ഡിസംബര്‍ 14ലെ ഉത്തരവാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അലഹബാദ് കോടതി മൂന്നംഗ അഭിഭാഷക കമ്മിഷനെ നേരത്തെ നിയമിച്ചിരുന്നു. പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി ചിഹ്നങ്ങളും അടയാളങ്ങളുമുണ്ടെന്നും ഇതിന്റെ യഥാര്‍ത്ഥ സ്ഥാനം അറിയാന്‍ അഭിഭാഷക കമ്മിഷനെ നിയമിക്കണമെന്നുമായിരുന്നു ഒരു വിഭാഗം ഹരജിയില്‍ ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിച്ചാണ് ഗ്യാന്‍വാപിക്കു സമാനമായി ഷാഹി ഈദ്ഗാഹ് മസ്ജിദിലും സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയത്.