Connect with us

ഉത്തർപ്രദേശ് മദ്രസ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ ഇടക്കാല സ്റ്റേ. മദ്രസാ നിയമത്തിലെ വ്യവസ്ഥകൾ മനസ്സിലാക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്നും ഈ നിയമം മതേതരത്വ തത്വത്തിന് എതിരാണെന്ന ഹൈക്കോടതിയുടെ വിശ്വാസം തെറ്റാണെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഹരജികളിൽ കേന്ദ്രത്തിനും യുപി സർക്കാരിനും യുപി മദ്രസ വിദ്യാഭ്യാസ ബോർഡിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. മെയ് 31നകം മറുപടി നൽകാൻ യുപി, കേന്ദ്ര സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ രണ്ടാംവാരം ഹരജികളിൽ വീണ്ടും വാദം കേൾക്കും. അതുവരെയാണ് ഹൈക്കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

വീഡിയോ സ്റ്റോറി കാണാം.

Latest