Connect with us

Demolition process in UP

യു പി സര്‍ക്കാറിന്റെ പൊളിക്കല്‍ നടപടി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി

പ്രയാഗ് രാജിലെ പൊളിക്കല്‍ ഒരു മതക്കാരെ ലക്ഷ്യമിട്ടെന്ന് ഹരജിക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | പ്രവാചക നിന്ദക്കെതിരായി പ്രതിഷേധിച്ചതിന്റെ പേരില്‍, യു പിയില്‍ അനധികൃത കൈയേറ്റം ആരോപിച്ച് മുസ്ലിം വീടുകള്‍ പൊളിച്ചടക്കുന്ന നടപടി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത് തടയാനാകില്ലെന്ന് ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വിക്രംനാഥ് എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

പോളിക്കല്‍ നിയമം പാലിച്ചാണോയെന്ന് യു പി സര്‍ക്കാറിനോട് ചോദിച്ചു. നിയമപരമായി അല്ലാതെ ഒരു പൊളിക്കല്‍ നടപടിയും പാടില്ല. പൊളിക്കല്‍ നിയമപരമാണോയെന്ന് മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്ന് കോടതി യു പി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അടുത്ത ചൊവ്വാഴ്ച കേസില്‍ വീണ്ടും വാദം കേള്‍ക്കും. എന്നാല്‍ അതുവരെ പൊളിക്കല്‍ നടപടി നിര്‍ത്തിവെക്കാനും കോടതി ആവശ്യപ്പെട്ടില്ല.

ഒരു മതത്തെ ലക്ഷ്യമിട്ടുള്ള നടപടിയാണ് പൊളിക്കലിന്റെ പേരില്‍ നടക്കുന്നതെന്ന് ഹരജിക്കാര്‍ വാദിച്ചു. പൊളിക്കുന്നത് സംബന്ധിച്ച് ഒരു മാസം മുമ്പ് നോട്ടീസ് നല്‍കിയതാണെന്ന് യു പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ വിശദമായ സത്യവാങ്മൂലം നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ശേഷമാണ് കോടതി കേസ് മാറ്റിവെച്ചത്.

 

Latest