National
തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി; ഗ്യാന്‍വാപി പള്ളിയിലെ പൂജക്ക് സ്റ്റേ ഇല്ല
പള്ളിക്കമ്മറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയില്‍ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നല്‍കി
ന്യൂഡല്‍ഹി | ഗ്യാന്‍വാപി പള്ളിയിലെ പൂജക്ക് സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. നിബന്ധനകളോടെ ഇരു സമുദായങ്ങള്‍ക്കും ആരാധന നടത്താന്‍ കഴിയുന്ന തരത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു.
അതേ സമയം പള്ളിക്കമ്മറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയില്‍ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നല്‍കി. പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഹിന്ദു വിഭാഗത്തിന് നോട്ടീസ് നല്‍കിയ സുപ്രീം കോടതി പക്ഷെ, നിലവറയിലെ പൂജക്ക് സ്റ്റേ അനുവദിച്ചില്ല. ജൂലായില്‍ കേസില്‍ അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം