Connect with us

National

ഗവർണർക്കെതിരായ സുപ്രീംകോടതി വിധി; കേന്ദ്ര സർക്കാരിന്റെ കരണക്കുറ്റിക്കേറ്റ അടി: പാഠം ഉൾക്കൊള്ളണമെന്ന് ബിനോയ് വിശ്വം

ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു സുപ്രീംകോടതി വിധി.

Published

|

Last Updated

തിരുവനന്തപുരം | നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാരിന്റെ കരണക്കുറ്റിക്കേറ്റ അടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കേന്ദ്രം കല്‍പ്പിച്ചാല്‍ ഏറാന്‍ മൂളുന്ന ഗവര്‍ണര്‍മാര്‍ പാഠം ഉള്‍ക്കൊള്ളണ്ണം.ബില്ലുകള്‍ തോന്നിവാസം പോലെ മാറ്റിവെക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം മോദിയും അമിതാഷായും പാഠം പഠിക്കുമെന്ന് തോന്നുന്നില്ലെന്നും കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജനാധിപത്യ ബോധത്തോടെ ഇനിയെങ്കിലും ഇടപെടണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു സുപ്രീംകോടതി വിധി.ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണം.ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഇനി തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം.ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണം.

ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരുന്നത്.അതില്‍ തടയിടുന്ന നിലപാട് ശരിയല്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഗവര്‍ണര്‍ തടഞ്ഞുവച്ച പത്തു ബില്ലുകളും അംഗീകരിച്ചു.