Connect with us

National

ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹരജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കില്ല; കെജരിവാളിന് വീണ്ടും തിരിച്ചടി

അഭിഭാഷകനുമായി കൂടുതല്‍ ദിവസം കൂടിക്കാഴ്ചയ്ക്ക് അനുമതി വേണമെന്ന കെജരിവാളിന്റെ ഹരജി റൗസ് അവന്യു കോടതി തളളി

Published

|

Last Updated

ന്യൂഡല്‍ഹി |  മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി കേള്‍ക്കാനാകില്ലെന്ന് സുപ്രിംകോടതി. ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പിന്നീട് പരിഗണിക്കും. അഭിഭാഷകനുമായി കൂടുതല്‍ ദിവസം കൂടിക്കാഴ്ചയ്ക്ക് അനുമതി വേണമെന്ന കെജരിവാളിന്റെ ഹരജി റൗസ് അവന്യു കോടതി തളളി.

ഡല്‍ഹി മദ്യനയ കേസിലെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഹരജി കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിറകെയാണ് അരവിന്ദ് കെജരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വിയാണ് അദ്ദേഹത്തിനായി ഹാജരായത്. എന്നാല്‍ ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല.
അറ്‌ലൃശേലൊലിേ

വ്യാഴാഴ്ച ഈദുല്‍ ഫിത്തറും വെള്ളിയാഴ്ച പ്രാദേശിക അവധിയുമായതിനാല്‍ ഇനി തിങ്കളാഴ്ച മാത്രമേ സുപ്രിം കോടതി പ്രവര്‍ത്തിക്കൂ. കെജരിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നത് അറസ്റ്റിന് കാരണമായിട്ടുണ്ട് എന്നും ഹൈകോടതി വിധിയില്‍ പറയുന്നുണ്ട്.

---- facebook comment plugin here -----

Latest