Connect with us

National

സൂറത്കല്‍ ഫാസില്‍ വധക്കേസ്: ആറുപേര്‍ അറസ്റ്റില്‍

ഗിരിദര്‍, കൃഷ്ണപുര സ്വദേശികളായ അഭിഷേക്, ശ്രീനിവാസ്, കല്ലുവാര്‍ സ്വദേശി സുഹാസ്, കൂലായ് സ്വദേശി മോഹന്‍, ദീക്ഷിത് എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

മംഗളൂരു | സൂറത്കല്‍ ഫാസില്‍ വധക്കേസില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍. ഗിരിദര്‍, കൃഷ്ണപുര സ്വദേശികളായ അഭിഷേക്, ശ്രീനിവാസ്, കല്ലുവാര്‍ സ്വദേശി സുഹാസ്, കൂലായ് സ്വദേശി മോഹന്‍, ദീക്ഷിത് എന്നിവരാണ് അറസ്റ്റിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍. ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും കൊലപാതകത്തിന് സഹായം ചെയ്ത് കൊടുത്തവരെയും കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. പ്രതികള്‍ക്ക് കാര്‍ നല്‍കി സഹായിച്ച കൊടിഗേരി സ്വദേശി അജിത് ക്രാസ്റ്റയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സൂറത്കല്‍ മംഗള്‍പേട്ടെ സ്വദേശി ഫാസില്‍ (23) വെട്ടേറ്റ് മരിച്ചത്. സൂറത്ത്കലില്‍ കടയുടെ മുന്നില്‍ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ മൂന്നംഗ സംഘം വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫാസിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Latest