Connect with us

Kerala

ബിജെപിയിലേക്കുള്ള ക്ഷണം സുരേന്ദ്രന്റെ തമാശ; പാര്‍ട്ടി അവഗണിച്ചാല്‍ രാഷ്ട്രീയം വിടും: കെ മുരളീധരന്‍

താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

Published

|

Last Updated

കോഴിക്കോട്: തന്നെ ബിജെപിയിലേക്ക് ക്ഷണിച്ച കെ സുരേന്ദ്രന്റെ പരാമര്‍ശം തമാശയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയാണ്. പാര്‍ട്ടി തന്നെ അവഗണിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും. തന്റെ മാതാവിനെ വെറുതേ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

ആട്ടും തുപ്പുമേറ്റ് മുരളീധരന്‍ എന്തിനാണ് അടിമയെപ്പോലെ കോണ്‍ഗ്രസില്‍ തുടരുന്നതെന്നായിരുന്നു കെ സുരേന്ദ്രന്റെ പരാമര്‍ശം. മുരളീധരനോട് സഹതാപമേയുള്ളു. സ്വന്തം അമ്മയെ അവഹേളിച്ചവര്‍ക്ക് വേണ്ടി മുരളീധരന് വോട്ട് പിടിക്കേണ്ടി വരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

 

Latest