Kerala
സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; വീണ്ടും പരിഗണിക്കാനായി മാര്‍ച്ച് 24ലേക്ക് മാറ്റി
കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4 ആണ് കേസ് ഇന്ന് പരിഗണിച്ചത്.
തിരുവനന്തപുരം |മാധ്യമപ്രവര്‍ത്തകയോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസ് മാര്‍ച്ച് 24ലേക്ക് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.2023 ഒക്ടോബര്‍ 27ന് കോഴിക്കോട് വെച്ചായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്.
കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4 ആണ് കേസ് ഇന്ന് പരിഗണിച്ചത്. സുരേഷ് ഗോപി ഇന്ന് കോടതിയില്‍ ഹാജരായില്ല.
അതേസമയം കഴിഞ്ഞ ഒക്ടോബര്‍ 16ന് കേസിലെ ജാമ്യ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സുരേഷ്‌ഗോപി കോടതിയില്‍ ഹാജരായിരുന്നു.
---- facebook comment plugin here -----