Connect with us

Kerala

സുരേഷ് ഗോപിയുടെ ഉന്നതകുലജാതര്‍ പരാമര്‍ശം; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ്

കേന്ദ്രമന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് നോട്ടീസില്‍ പറയുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  സുരേഷ്ഗോപിയുടെ ഉന്നതകുലജാതര്‍ പരാമര്‍ശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി പി ഐ പാര്‍ലമെന്റെറി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ അഡ്വ പി സന്തോഷ് കുമാര്‍ രാജ്യസഭാ ചെയര്‍മാന് നോട്ടീസ് നല്‍കി. കേന്ദ്രമന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ചട്ടം 267 പ്രകാരം രാജ്യസഭയില്‍ നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നത്.

ഉന്നത കുലജാതര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താല്‍ മാത്രമെ അവരുടെ കാര്യത്തില്‍ ഉന്നമതി ഉണ്ടാകും എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അത്തരം ജനാധിപത്യ മാറ്റങ്ങള്‍ ഉണ്ടാകണം. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം നടത്തിയത്.

Latest