Connect with us

Kerala

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബി ജെ പി മാത്രമല്ല; കോണ്‍ഗ്രസ് എന്ന തന്ത കൂടി ഉണ്ടെന്ന് മന്ത്രി റിയാസ്

ഒറ്റ തന്ത പ്രയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടി

Published

|

Last Updated

കൊച്ചി | ഒറ്റ തന്ത പ്രയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബി ജെ പി മാത്രമല്ല, കോണ്‍ഗ്രസ് എന്ന തന്ത കൂടി ഉണ്ട്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡി എന്‍ എ ടെസ്റ്റ് ഫലം പുറത്ത് വിട്ടോ. അപ്പോള്‍ അറിയാം കാര്യങ്ങളെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഒറ്റ തന്ത പ്രയോഗം സിനിമയില്‍ പറ്റുമെന്നും റിയാസ് പറഞ്ഞു. രാഷ്രീയത്തില്‍ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ല. യു ഡി ഫ് പതിവു പോലെ സുരേഷ് ഗോപിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആവുകയാണ്. സി ബി ഐക്ക് വിശേഷണം കൂട്ടില്‍ അടച്ച തത്ത എന്നാണെന്നും റിയാസ് പ്രതികരിച്ചു.

 

Latest