Connect with us

Kerala

പൂരം കലങ്ങിയ ദിവസം ആംബുലന്‍സില്‍ എത്തിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി

ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് സുരേഷ് ഗോപി

Published

|

Last Updated

തിരുവനന്തപുരം | തൃശ്ശൂര്‍ പൂരം കലങ്ങിയ ദിവസം പൂര നഗരിയില്‍ ആംബുലന്‍സില്‍ എത്തിയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാലിന് പ്രശ്‌നമുണ്ടായിരുന്നതിനാല്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനന്‍ ആകാരത്തതിനാലാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് വിശദീകരണം.

അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് സുരേഷ് ഗോപി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂര്‍ പൂരം കലക്കലില്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കല്‍ ആരോപണം. പൂരം കലക്കല്‍ അന്വേഷിക്കാന്‍ സി ബി ഐയെ വിളിക്കാന്‍ ചങ്കൂറ്റമുണ്ടോ.

ആംബുലന്‍സില്‍ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയില്‍ എന്ത് കൊണ്ടാണ് പോലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല എന്ന് കഴിഞ്ഞ ദിവസം നടത്തിയ ഒറ്റതന്ത പ്രയോഗത്തെ കുറിച്ച് കേന്ദ്ര മന്ത്രി പറഞ്ഞു.

Latest