Connect with us

Controversial Farm Bills

ഡല്‍ഹിയില്‍ സമരം ചെയ്ത കര്‍ഷകരെ അധിക്ഷേപിച്ച് സുരേഷ് ഗോപി

പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരികെകൊണ്ടുവരണം: തന്തക്ക് പിറന്ന കര്‍ഷകര്‍ ഇത് ആവശ്യപ്പെടും

Published

|

Last Updated

തിരുവനന്തപുരം|  രാജ്യതലസ്ഥാനത്ത് നടന്ന ഐതിഹാസികമായ കര്‍ഷക സമരത്തേയും ഇതില്‍ പങ്കെടുത്ത കര്‍ഷകരേയും അധിക്ഷേപിച്ച് സുരേഷ് ഗോപി എം പി. നരേദ്രമോദിയും സംഘവും കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ വലിയ അമര്‍ഷമുള്ള ഒരു ബി ജെ പിക്കാരനാണ് ഞാന്‍. ആ നിയമങ്ങള്‍ തിരികെകൊണ്ടുവരും. തിരികെകൊണ്ടുവരണം. ജനങ്ങള്‍ ആവശ്യപ്പെടും. തന്തക്ക് പിറന്ന കര്‍ഷകര്‍ നിയമം തിരികെകൊണ്ടുവരാന്‍ ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് ബി ജെ പി പ്രവര്‍ത്തകര്‍ക്കായുള്ള വിഷുകൈനീട്ട പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷക സമരത്തിന് പിന്തുണ നല്‍കിയവര്‍ക്കെതിരേയും രൂക്ഷവിമര്‍ശനമാണ് സുരേഷ് ഗോപി നടത്തിയത്. ആരാണ് കര്‍ഷകന്റെ സംരക്ഷകന്‍. ഇവനൊക്കെ സമൂഹത്തോട്, കര്‍ഷകരോട് എന്തുത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

 

 

 

Latest