Connect with us

നടന്‍ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചത് സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചുകൊണ്ട്. സഹമന്ത്രി സ്ഥാനം ലഭിച്ചതിലുള്ള നൈരാശ്യമാണ് സ്ഥാനം ഒഴിയാന്‍ കാരണമെന്നാണു വിവരം.
താമസിയാതെ തന്നെ മന്ത്രി പദവിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തനിക്ക് സിനിമ ചെയ്‌തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എം പി എന്ന നിലയില്‍ തൃശൂരില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇനി അവര്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു

Latest