suresh gopi
സുരേഷ് ഗോപിക്ക് അഭിനയിക്കാന്‍ അനുമതി നല്‍കിയേക്കില്ല
മന്ത്രിസ്ഥാനം തിരിച്ചെടുത്താല്‍ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്കു കാരണമായി
ന്യൂഡല്‍ഹി | കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ അഭിനയം തുടരാന്‍ നടന്‍ സുരേഷ് ഗോപിക്ക് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ സിനിമ ചെയുന്നതില്‍ തടസമാകും. കടുത്ത നിലപാട് തുടര്‍ന്നാല്‍ മന്ത്രി പദവി ഒഴിവാക്കുന്നത് ആലോചിക്കും എന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്.
മന്ത്രിസ്ഥാനം തിരിച്ചെടുത്താല്‍ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്കു കാരണമായി. അമിത് ഷായുടെ പേര് പ്രസംഗത്തില്‍ പരാമര്‍ശിച്ചതിലും അതൃപ്തിയുണ്ടെന്നാണ് വിവരം.
സിനിമയില്‍ അഭിനയിക്കാന്‍ അനുവദിക്കണമെന്ന സുരേഷ് ഗോപിയുടെ താല്‍പ്പര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ താല്‍പ്പര്യത്തിന് കേന്ദ്രമാണ് മറുപടി നല്‍കേണ്ടത്. സംസ്ഥാന ഘടകത്തിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.