Connect with us

Kerala

രാഷ്ട്രീയത്തിലും സ്‌ക്രിപ്റ്റ് റൈറ്ററെ ആവശ്യമുള്ളയാളാണ് സുരേഷ് ഗോപി, സീരിയസായി കാണേണ്ട; പരിഹാസവുമായി ജോണ്‍ ബ്രിട്ടാസ്

സുരേഷ് ഗോപി ഏത് പാര്‍ട്ടിയിലാണെന്ന് സുരേഷ് ഗോപിക്ക് തന്നെ അറിയില്ല.

Published

|

Last Updated

മധുര |  സുരേഷ് ഗോപി തന്റെ ശത്രുവല്ലെന്നും രാഷ്ട്രീയ പ്രതിയോഗി മാത്രമാണെന്നും ജോണ്‍ ബ്രിട്ടാസ്. സുരേഷ് ഗോപി പറഞ്ഞതുപോലെ മാധ്യമപ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ വന്ന് ചോദ്യം ചോദിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും ബ്രിട്ടാസ് പ്രതികരിച്ചു.ജബല്‍പൂരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി കയര്‍ക്കുകയും ജോണ്‍ ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടുപോയി വെച്ചാല്‍ മതിയെന്ന് പറയുകയും ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.

നടനകലയിലെ വൈഭവം പ്രകടിപ്പിക്കുന്ന മിത്രമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും സ്‌ക്രിപറ്റ് റൈറ്ററുടെ ആവശ്യമുണ്ട്. സുരേഷ് ഗോപി പറയുന്നതിനെ സീരിയസായി എടുക്കരുത്. ബിജെപി പോലും അത് സീരിയസായി എടുക്കുന്നില്ലെന്നും ബ്രിട്ടാസ് പരിഹസിച്ചു.

സുരേഷ് ഗോപി ഏത് പാര്‍ട്ടിയിലാണെന്ന് സുരേഷ് ഗോപിക്ക് തന്നെ അറിയില്ല. ബിജെപിക്കും അക്കാര്യത്തില്‍ സംശയമുണ്ട്. ജനപ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ സഭ്യത വേണമെന്നും ബ്രിട്ടാസ് പറഞ്ഞു.

 

Latest