Kerala
മോദിക്ക് വേണ്ടി കേരളം മൊത്തം എടുക്കാന്‍ പോകുകയാണെന്ന് സുരേഷ് ഗോപി
സൈദ്ധാന്തിക തയ്യാറെടുപ്പ് ജനങ്ങള്‍ നടത്തിയിരിക്കുന്നുവെന്നും സുരേഷ് ഗോപി

തിരുവനന്തപുരം |നരേന്ദ്ര മോദിക്ക് വേണ്ടി നമ്മള്‍ കേരളം മൊത്തം എടുക്കാന്‍ പോകുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സൈദ്ധാന്തികമായ തയ്യാറെടുപ്പ് ജനങ്ങള്‍ നടത്തിയിരിക്കുന്നു. ആ പാറ്റേണ്‍ കെ സുരേന്ദ്രന്‍ രാജീവ് ചന്ദശേഖറിന് കൈമാറിയെന്നും സുരേഷ് ഗോപി പറഞ്ഞു.
പല പ്രദേശങ്ങളും നമ്മള്‍ എടുക്കാന്‍ പോകുവാണ്. നരേന്ദ്രമോദിക്ക് വേണ്ടി കേരളം മൊത്തം എടുക്കാന്‍ പോകുന്നു. അമിതാ ഷായ്ക്ക് വേണ്ടി നിര്‍മല സീതാരാമനു വേണ്ടി മറ്റ് ബി ജെ പി നേതാക്കള്‍ക്ക് വേണ്ടി കേരളം എടുക്കാന്‍ പോകുകയാണ്. ആ ഊര്‍ജം കൊണ്ട് നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ സാധിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
---- facebook comment plugin here -----