Connect with us

alappuzha twin murder

രാഷ്ട്രീയക്കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയ്യാറെന്ന് സുരേഷ് ഗോപി

ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകന്‍ രണ്‍ജീത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Published

|

Last Updated

ആലപ്പുഴ | രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയ്യാറെന്ന് സുരേഷ് ഗോപി എം പി. ഓരോ കൊലപാതകവും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകന്‍ രണ്‍ജീത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പറയാനുള്ളതെല്ലാം എത്ര സ്ഥലങ്ങളിലാണ് പോയി പറഞ്ഞത്. ഇനി ആരൊടെല്ലാമാണ് പറയേണ്ടത്. ആരുടേയെങ്കിലും കാലുപിടിക്കണമെങ്കില്‍ അതിനും തയ്യാറാണ്. ഒരു പരിധിയും വെക്കാതെ ആരുടെ കാല് പിടിക്കാനും തയ്യറാണ്. ഒരോ കൊലപാതകവും മൊത്തതില്‍ ഒരു പ്രദേശത്തിന്റെ സമാധാനം കെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.