Connect with us

suresh gopi

സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സഹമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തില്‍ നിന്നുള്ള ഏക ബി ജെ പി എം പി സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഹമന്ത്രിയായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തില്‍ ഇംഗ്ലീഷിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ.

മുമ്പ് 2016 മുതല്‍ 2021 വരെ ബി ജെ പിയുടെ രാജ്യസഭാംഗമായിരുന്നു സുരേഷ് ഗോപി. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയെ കൂടാതെ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും മന്ത്രിയാവുന്നുണ്ട്. രാത്രി ഏഴരയോടെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍ ആരംഭിച്ചത്. ദൈവനാമത്തിലാണ് മോദിയും സത്യപ്രതിജ്ഞ ചെയ്തത്. മോദിക്ക് ശേഷം രണ്ടാമനായി രാജ്നാഥ് സിങ്ങാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാം മോദി മന്ത്രിസഭയില്‍ ആഭ്യന്ത്രര മന്ത്രിയായിരുന്ന അമിത്ഷാ മൂന്നാമതായാണ് സത്യപ്രതിജ്ഞ ചെയ്തത്.

72 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതില്‍ 30 ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരും ഉള്‍പ്പെടും. ഘടകകക്ഷികളില്‍ നിന്ന് ആദ്യം സത്യ പ്രതിജ്ഞ ചെയ്ത് ജെ ഡി എസിലെ എച്ച് ഡി കുമാരസ്വാമിയാണ്. ജെ ഡിയുവില്‍ നിന്ന് ലലന്‍ സിങ്ങും സത്യപ്രതിജ്ഞ ചെയ്തു.

 

Latest