Connect with us

Kerala

ശസ്ത്രക്രിയ വിജയം;സെല്‍വിന്‍ ശേഖറിന്റെ ഹൃദയം ഇനി ഹരിനാരായണനില്‍ തുടിക്കും

രാവിലെ 11.30 ന് ആരംഭിച്ച ശസ്ത്രക്രിയ നാലുമണിക്കൂറുകള്‍ കൊണ്ടാണ് പൂര്‍ത്തീകരിച്ചത്

Published

|

Last Updated

കൊച്ചി |  ലിസി ആശുപത്രിയിലെ 28ാമത് ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി .മസ്തിഷ്‌ക മരണമടഞ്ഞ സെല്‍വിന്‍ ശേഖറിന്റെ ഹൃദയം ഇനി ഹരിനാരായണനില്‍ തുടിക്കും .രാവിലെ 11.30 ന് ആരംഭിച്ച ശസ്ത്രക്രിയ നാലുമണിക്കൂറുകള്‍ കൊണ്ടാണ് പൂര്‍ത്തീകരിച്ചത് .

സെല്‍വിന്റെ ഹൃദയം ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.ആശുപത്രിയിലേക്ക് ഹൃദയം എത്തിക്കന്‍ എല്ലാവിധ ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവദാനം നിര്‍വ്വഹിച്ചത് .

തമിഴ്‌നാട്ടില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു സെല്‍വിന്‍ ശേഖറിന് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ സമ്മതത്തോടെ അവയവദാനം നടത്തുകയായിരുന്നു.

 

Latest