Connect with us

surgery

ശസ്ത്രക്രിയ വിജയം; ഗര്‍ഭിണിയായ സ്ത്രീക്ക് അടിയന്തര പാരാതൈറോയ്ഡ് ട്യൂമര്‍ നീക്കം ചെയ്യല്‍

29 വയസ്സ് പ്രായമുള്ള ഗര്‍ഭിണിയായ സ്ത്രീയെയാണ് പാരാതൈറോയ്ഡ് ഗ്രന്ഥിയിലെ ട്യൂമര്‍ നീക്കം ചെയ്യുന്നതിനായി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്

Published

|

Last Updated

തബൂക്ക് | സഊദിയിലെ തബൂക്കില്‍ ഗര്‍ഭിണിയായ സ്ത്രീക്ക് അടിയന്തിര ശസ്ത്രക്രിയയിലൂടെ പാരാതൈറോയ്ഡ് ഗ്രന്ഥിയിലെ ട്യൂമര്‍ നീക്കം ചെയ്തു. ശസ്ത്രക്രിയ വിജയകരമായതായി തബൂക്കിലെ കിംഗ് ഫഹദ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.

29 വയസ്സ് പ്രായമുള്ള ഗര്‍ഭിണിയായ സ്ത്രീയെയാണ് പാരാതൈറോയ്ഡ് ഗ്രന്ഥിയിലെ ട്യൂമര്‍ നീക്കം ചെയ്യുന്നതിനായി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഗര്‍ഭാവസ്ഥയുമായുള്ള മരുന്നുകളുടെ വൈരുദ്ധ്യവും ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ സംരക്ഷണവും കനത്ത വെല്ലുവിളിയായിരുന്നുവെന്നും, ഓപ്പറേഷന് ശേഷം അമ്മയും ഗര്‍ഭസ്ഥ ശിശുവും നല്ല ആരോഗ്യവസ്ഥയിലാണെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ഒസാമ തുര്‍ക്കി പറഞ്ഞു.

Latest