Connect with us

നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗം സ്ത്രീധനം വിലപേശി വാങ്ങാനുള്ള ഉപാധിയാണെന്ന പ്രാകൃത ചിന്തക്കു ലഭിക്കുന്ന മുഖമടച്ച പ്രഹരം.

 

പിരഷ്‌കൃത സമൂഹത്തിനു ചേരാത്തവിധം അത്യന്തം ഹീനമായി നടന്ന സ്ത്രീധന പീഢന സംഭവത്തില്‍ ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും  കോടതിയില്‍ വ്യക്തമായിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പ്രതിയെ പരി്ച്ചുവിട്ടുകൊണ്ട് സ്ത്രീധനത്തിനെതിരെ വ്യക്തമായ സന്ദേശം അന്നു തന്നെ സര്‍ക്കാര്‍ പൊതുസമൂഹത്തിനു നല്‍കിയിരുന്നു.

Latest