Connect with us

Ongoing News

ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് ബംഗ്ലാ കടുവകളുടെ കീഴടങ്ങല്‍

അവസാനം വരെ ആവേശം കത്തിനിന്ന മത്സരത്തില്‍ നാല് റണ്‍സിനാണ് ദക്ഷിണാഫ്രിക്കക്ക് ജയിക്കാനായത്.

Published

|

Last Updated

ന്യൂയോര്‍ക്ക് | ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് ബംഗ്ലാദേശ്. അവസാനം വരെ ആവേശം കത്തിനിന്ന മത്സരത്തില്‍ നാല് റണ്‍സിനാണ് ദക്ഷിണാഫ്രിക്കക്ക് ജയിക്കാനായത്. അവസാന പന്തില്‍ ആറ് റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് ഒരു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍-ദക്ഷിണാഫ്രിക്ക: 113/6, ബംഗ്ലാദേശ്: 109/7.

കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറില്‍ 11 റണ്‍സായിരുന്നു ബംഗ്ലാദേശ് ലക്ഷ്യം. ഈ ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് ലഭിച്ചത് ആറ് റണ്‍സ് മാത്രം. 50 റണ്‍സിന് നാല് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് തൗഹിദ് ഹൃദോയിയും (37) മുഹമ്മദുല്ലയും (20) ചേര്‍ന്നാണ് പ്രതീക്ഷ സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കക്കും വേണ്ടി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നാസോ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 113 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 44 പന്തില്‍ 46 റണ്‍സെടുത്ത ഹെന്റിച് ക്ലാസ്സനാണ് ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍ (29), ക്വിന്റണ്‍ ഡി കോക്ക് (18) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റുള്ളവര്‍. ബംഗ്ലാദേശിനായി തന്‍സിം ഹസന്‍ ശാകിബ് മൂന്നും ടസ്‌കിന്‍ അഹ്്മദ് രണ്ടും വിക്കറ്റെടുത്തു.

 

Latest