Kerala
രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സര്‍വേകള്‍; മുഖ്യമന്ത്രി
; സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രോഗ്രസ് റിപ്പോര്‍ട്ട്
തിരുവനന്തപുരം | രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പല സര്‍വേകളും ജനങ്ങളെ ഭിന്നിപ്പാക്കാനുള്ളതാണ്. എന്നാല്‍ കേരളവും സര്‍വെ നടത്തുന്നുണ്ട്. അത് പരമദരിദ്രരായ കുടുംബങ്ങളെ കണ്ടെത്തി അവരെ കൈപ്പിടിച്ച് ഉയര്‍ത്താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം ഇടത് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനവേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്കെതിരായ നടപടികള്‍് വലതുപക്ഷം നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ ആശ്വാസം നല്‍കുന്ന തീരുമാനങ്ങളാണ് ഇടതു പക്ഷം സ്വീകരിച്ചത്. അതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കരുതെന്ന് കേന്ദ്രത്തോട് ആദ്യം അഭ്യര്‍ഥിക്കുന്നു. പിന്നോട്ടില്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നിടത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനം നടത്താന്‍ ഞങ്ങളെ ഏല്‍പ്പികുവെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ അതില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വരെ അതിന്റെ ഉദാഹരണമാണ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി വരെ സ്വകാര്യ മേഖലക്ക് നല്‍കാന്‍ കേന്ദ്രം ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളം പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടെടുത്തു.ഭരണ ഘടനാ വിരുുദ്ധമായി പരത്വം നിര്‍ണയിക്കാന്‍ ആര്‍ക്കും അധികാരമില്ല. അത്തരം പ്രസ്‌നം വരുമ്പോള്‍ ഭരണ ഘടനയാണ് മുന്നില്‍ നില്‍ക്കുന്നത്. അതിനനുസരിച്ചുള്ള തീരുമാനമാണ് സംസ്ഥാനം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചും സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുമുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സില്‍വര്‍ലൈനുമായി മുന്നോട്ട്‌പോകുമെന്ന് പ്രോഗസ് റിപ്പോര്‍ട്ട് പറയുന്നു. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. പദ്ധതിയുടെ ഡി പി ആര്‍ കേന്ദ്രറെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഭൂ ഉടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് പറയുന്നു.