Connect with us

പുസ്തകത്തട്ട്

അതിജീവനം

Published

|

Last Updated

രാജസ്ഥാനിലെ പിന്നാക്ക ജില്ലയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, കേരളത്തിന്റെ ചീഫ് സെക്രട്ടറി, വിവരാവകാശ കമ്മീഷണർ എന്നീ ഉന്നത പദവികളിലെത്തിയ ഒരു ഐ എ എസ് ഓഫീസറുടെ വിജയഗാഥ. അദ്ദേഹം പിന്നിട്ട വഴികൾ, നേടിയ അനുഭവങ്ങൾ, സ്വമനസ്സിനെ സ്വാധീനിച്ച ചിന്താധാരകൾ, വ്യക്തിത്വത്തെ രൂപപ്പെടുത്തിയ മാതാപിതാക്കൾ എന്നിവയെല്ലാം വിശദമായി വിവരിക്കുന്നു. ലളിതമായ അവതരണം. വ്യത്യസ്തമായ കഥാകഥന രീതി. സ്വന്തം ജീവിതത്തെ നോക്കിക്കാണുകയും നിസ്സംഗതയോടെ അവതരിപ്പിക്കുകയും ചെയ്യുന്ന തനതു ശൈലിയുള്ള രചനാ ആഖ്യാനം. മാതൃഭൂമി ബുക്സ്. പേജ് 316. വില 380 രൂപ.

ഡോ. വിശ്വാസ് മേത്ത

 

ഒറ്റ വഴി ഒരു സംഭവം

ഒറ്റവഴിയിൽ കണ്ടുമുട്ടിയ കുറേ അപരിചിതരുടെ അതിജീവനത്തിന്റെ അഥവാ പോരാട്ടത്തിന്റെ ഉദ്വേഗജനകമായ കഥ നോവൽ രൂപത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. ത്രില്ലോടെ വായിച്ചു തീർക്കാവുന്ന രചനാ രീതി. ഉദാത്തമായ ഒരു സാഹിത്യ സൃഷ്ടി എന്ന രീതിയിലുള്ള ഒരു പ്രതീക്ഷയും വെച്ചുപുലർത്തിയുള്ള വായനയ അരുതെന്നും വലിച്ചുനീട്ടി എഴുതാതെ കഥയിലേക്ക് ഊന്നിക്കൊണ്ടുള്ള രചനാരീതിയാണെന്നും രചയിതാവ് തന്നെ വ്യക്തമാക്കുന്നു. ഹേലി ( ജി വി ബുക്സ് ഇംപ്രിന്റ്). പേജ് 112. വില 190 രൂപ.

ആനന്ദ് രാജ് ആർ

 

ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ജനത നിലവിലുള്ള വ്യവസ്ഥയെ മാറ്റി തങ്ങളുടെ വിലപ്പെട്ട സ്വാതന്ത്ര്യവും അവകാശവും നേടിയെടുക്കാൻ നടത്തിയ, ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങളുടെ ചരിത്രവും അതിന് പിന്നിൽ പ്രവർത്തിച്ച ധൈഷണികവും സാമൂഹികവുമായ കാരണങ്ങളും പ്രതിപാദിക്കുന്ന പുസ്തകം. രക്തരഹിത വിപ്ലവം, അമേരിക്കൻ സ്വാതന്ത്ര്യ സമരം, ഫ്രഞ്ച് വിപ്ലവം, ലാറ്റിനമേരിക്കൻ വിപ്ലവം, റഷ്യൻ വിപ്ലവം, ചൈനീസ് വിപ്ലവം എന്നിവ ലളിതമായ രീതിയിൽ വിവരിച്ചിരിക്കുന്നു. മിന്നാമിന്നി (മാതൃഭൂമി ഇംപ്രിന്റ്). പേജ് 104. വില 170 രൂപ.

ഡോ വിജയരാഘവൻ കെ സി
ഡോ ജയശ്രീ കെ എം

Latest