Connect with us

dileep's advocates

അതിജീവിതയുടെ പരാതി: ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ നടപടിക്ക്

അഡ്വ. ബി രാമന്‍പിള്ള അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറിയിച്ചു.

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പരാതിയില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. അതിജീവിതയുടെ പരാതി ഗൗരവത്തിലെടുക്കുമെന്നും മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. ബി രാമന്‍പിള്ള അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറിയിച്ചു.

നേരത്തേ, അതിജീവിത നല്‍കിയ പരാതി നടപടിക്രമങ്ങള്‍ പാലിക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സില്‍ തിരിച്ചയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിക്രമങ്ങളെല്ലാം പാലിച്ച് പുതിയ പരാതി നല്‍കിയത്. അഡ്വ.രാമന്‍പിള്ള അടക്കമുള്ളവര്‍ക്കെതിരെ ഈയാഴ്ച തന്നെ നോട്ടീസ് നല്‍കും.

ഇവരുടെ വിശദീകരണം അറിയുകയും പരാതിക്കാരിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ അത് കൂടി കേട്ട ശേഷമാണ് അച്ചടക്ക സമിതിക്ക് ശിപാര്‍ശ ചെയ്യുക.

Latest