National
രക്ഷപ്പെട്ട ക്യാപ്റ്റന്‍ വരുണ്‍ സിങ് യുദ്ധ വിമാനം രക്ഷിച്ചതിന് ശൗര്യചക്ര നേടിയ ധീരന്‍
വെല്ലിങ്ടണ്‍ സൈനിക കോളജിലെ ഡയറക്ടിങ് സ്റ്റാഫാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്
കോയമ്പത്തൂര്‍ | തമിഴ്‌നാട്ടിലെ കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവനോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് . ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.സാരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ചികിത്സിക്കാനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.
വെല്ലിങ്ടണ്‍ സൈനിക കോളജിലെ ഡയറക്ടിങ് സ്റ്റാഫാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്. കഴിഞ്ഞവര്‍ഷമുണ്ടായ അപകടത്തില്‍നിന്ന് എല്‍സിഎ തേജസ് യുദ്ധവിമാനം രക്ഷിച്ചതിന് അദ്ദേഹത്തെ ഈ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചിരുന്നു.കോയമ്പത്തൂരില്‍നിന്ന് ബുധനാഴ്ച പകല്‍ 11.47ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഉച്ചക്ക് 2.20നാണ് തകര്‍ന്നുവീണത്. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രമകലെയായിരുന്നു അപകടം.അപകടത്തില്‍ സംയുക്ത സൈനിക മേധാവ് ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ മരിച്ചിരുന്നു. ഹെലികോപ്റ്ററില്‍ 14 പേരാണ് ഉണ്ടായിരുന്നത്.