Connect with us

Kerala

അതിജീവിതയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; പോക്‌സോ കേസിലെ പ്രതി വീണ്ടും അറസ്റ്റില്‍

ഫോണില്‍ വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് നിരന്തരം ഭീഷണിപ്പെടുത്തി

Published

|

Last Updated

പത്തനംതിട്ട | പോക്‌സോ കേസിലെ അതിജീവിതയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ഭീഷണി സന്ദേശം അയച്ച പ്രതി വീണ്ടും അറസ്റ്റില്‍. കവിയൂര്‍ വീഴല്‍ഭാഗം മുരിങ്ങൂര്‍കുന്നില്‍ വീട്ടില്‍ ആഷിക് സുധീഷ് (19)നെയാണ് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരില്‍ നിന്ന് പന്തളം പോലീസ് പിടിച്ചത്. കേസിലെ ഇരയായ 16 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ഇയാള്‍ക്കെതിരെ പന്തളം പോലീസ് കേസ് എടുത്തിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ജനുവരി 20 മുതല്‍ പ്രതി പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സന്ദേശങ്ങള്‍ അയക്കുകയും ഇയാളുടെ ഫോണില്‍ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തു.

കഴിഞ്ഞ മാസം ആറിന് സ്വന്തം നഗ്നചിത്രം ഇന്‍സ്റ്റഗ്രാം വഴി കുട്ടിക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് കുട്ടിയോട് നഗ്ന ഫോട്ടോകള്‍ ഫോണിലൂടെ അയക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേ ദിവസം ഫോണില്‍ വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് നിരന്തരം ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടിയും കുടുംബവും പോലീസിനെ സമീപിക്കുകയായിരുന്നു.

അടൂര്‍ ജെ എഫ് എം കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധനക്ക് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest